വിഷാദദ്വീപിലെ പെൺകുട്ടി
Back to Back >>ദിയ എന്ന തൂലികാനാമത്തിൽ നവാഗത എഴുത്തുകാരിയുടെ ആദ്യ രചനയായ
" എ ഹോപ്പ് - ദി ഗേൾ ഇൻ ഐലൻ്റ് ഓഫ് ഡിപ്രഷൻ " എന്ന ഈ പുസ്തകം സുന്ദരമായ ഒരു നോവൽ പോലെ ഒരു വിദ്യാർത്ഥിനിയുടെ അനുഭവകഥ പറയുകയാണ്.
വിദ്യാർത്ഥിനിയായിരിക്കെ തന്നെ ബാധിച്ച ഡിപ്രഷൻ എന്ന വിഷാദ രോഗത്തെ, എങ്ങനെയാണ് താൻ സ്വയം അതിജീവിച്ചതെന്ന് ഈ പുസ്തകം ലളിതസുന്ദരമായ ഒരു നോവലിന്റെ ഭാഷയിൽ വായനക്കാരോട് പറയുന്നു. തന്നെ ബാധിച്ച നിരാശയ്ക്കും, വിഷാദത്തിനും മുന്നിൽ തോറ്റു കൊടുക്കാതെ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഈ പെൺകുട്ടി ഏവർക്കും ഒരു പ്രചോദനമാണ്.
മനോഹരമായ ഒരു നോവലിന്റെ ഭാഷയിൽ നിഷ്കളങ്കവും, ലളിതവുമായ ശൈലിയിൽ എഴുതിയിരിക്കുന്നതാണ് ഈ ജീവിത കഥ.
Author Diya |
---|